Advertisment

ശബരിമലയില്‍ 10,000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതി

New Update

publive-image

Advertisment

ശബരിമല: ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21-ാം തിയതി വരെയാണ് ഭക്തര്‍ക്ക് പ്രവേശന അനുമതിയുള്ളത്.

കര്‍ക്കിടകമാസ പൂജകള്‍ക്കായി ജൂലൈ 16 മുതലാണ് നട തുറന്നത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് പ്രതിരോധവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി.

ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് അനുമതിയുണ്ടാവുക. ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NEWS
Advertisment