Advertisment

സൗദിയില്‍ പ്രളയത്തിലും  മലവെള്ളപ്പാച്ചിലിലും താഴ്‌വരകള്‍ മുറിച്ചു കടക്കുന്നവര്‍ക്ക് 10,000 റിയാല്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: അപകടങ്ങള്‍ പതിവായതിനാല്‍   പ്രളയത്തിലും  മലവെള്ളപ്പാച്ചിലിലും  സാഹസികമായി താഴ്‌വരകള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് സൗദി അറേബ്യയില്‍ 5,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ. മലവെള്ളപ്പാച്ചിലിനും പ്രളയത്തിനുമിടെ അപകടകരമായ രീതിയില്‍ സാഹസികമായി താഴ്‌വരകള്‍ മുറിച്ചു കടക്കുന്നത് ഗതാഗത നിയമലംഘനമായി മന്ത്രിസഭ അംഗീകരിച്ചു.

publive-image

ഗതാഗത നിയമപ്രകാരം ഏഴാം നമ്പര്‍ നിയമലംഘനങ്ങളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയി രിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് ഇനി 10,000 റിയാല്‍ വരെ പിഴ ലഭിക്കും. മലവെള്ള പ്പാച്ചിലിലും പ്രളയത്തിലും താഴ്‌വരകള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട് ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രിസഭയുടെ തിരുമാനം

Advertisment