Advertisment

തമിഴ് ചിത്രം 100% കാതലിലെ രണ്ടാമത്തെ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ജി വി പ്രകാശ് കുമാർ പ്രധാനവേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രം 100% കാതലിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. യൂട്യൂബിലാണ് ഗാനം പുറത്തുവിട്ടത്. ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത്. “യേനടി” എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.മോഹൻ രാജ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കേശവ് ആണ്.

എംഎം ചന്ദ്രമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാലിനി പാണ്ഡെയാണ് നായിക. ചിത്രം 100%ലവ് എന്ന തെലുഗ് ചിത്രത്തിൻറെ റീമേക് ആണ്.

Advertisment