ജീവിതം മടുത്തു, മരണമോ കനിയുന്നില്ല; ദയാവധത്തിനായി നാടുവിടാന്‍ ഒരുങ്ങി ഒരു ശാസ്ത്രജ്ഞന്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, May 3, 2018

ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാളിന് പ്രായം 104 ആയി. ഇത്രയും നാള്‍ ജിവിച്ചിരുന്ന ഭാഗ്യവാനെന്ന് മറ്റുള്ളവര്‍ ചിന്തിക്കുമ്പോള്‍ തനിക്ക് ജീവിതം മടുത്തെന്നാണ് ഗൂഡാള്‍ പറയുന്നത്. ഇത്ര പ്രായം വരെ ജീവിച്ചതില്‍ വലിയ ദുഃഖമുണ്ട്. താന്‍ സന്തോഷവാനല്ലെന്നും മരിക്കാന്‍ ആഗ്രഹിക്കുന്നെന്നുമാണ് ഗൂഡാള്‍ പറയുന്നത്.

അദ്ദേഹം 104-ാം പിറന്നാള്‍ ആഘോളിച്ചപ്പോള്‍ തനിക്ക് ഒരാഗ്രഹമുണ്ടെങ്കില്‍ അത് മരിക്കാനാണെന്ന് ഗൂഡാള്‍ പറഞ്ഞത്. ഇതിനായി ദയാവധത്തിന് ഒരുങ്ങുകയാണ് ഗൂഡാള്‍.ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കണമെന്ന വാദത്തെ പിന്തുണയ്ക്കുന്നയാളാണ് ഇദ്ദേഹം.

ദയാവധം ഓസ്ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാല്‍് ഗൂഡാള്‍ സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകുകയാണ്. സ്വിറ്റ്സര്‍ലാന്‍ഡിലെ ബേസല്‍ ലൈഫ് സര്‍ക്കിള്‍ ക്ലിനിക്കിനെയാണ് ദയാവധത്തിനു വേണ്ടി ഗൂഡാള്‍ സമീപിച്ചിരിക്കുന്നത്. ദയാവധ അനുകൂല സംഘടനയായ എക്സിറ്റ് ഇന്റര്‍നാഷണലില്‍നിന്നുള്ള ഒരു നഴ്സും ഗൂഡാളിനൊപ്പം യാത്രയിലുണ്ടായിരിക്കും. 20 വര്‍ഷമായി എക്സിറ്റ് ഇന്റര്‍നാഷണലിലെ അംഗമാണ് ഗൂഡാള്‍.

×