Advertisment

1918ല്‍ സ്പാനിഷ് ഫ്‌ളൂവിനെ 'തോല്‍പ്പിച്ചു'; ഇപ്പോഴിതാ കൊവിഡിനെയും അതിജീവിച്ചു; ഡല്‍ഹിയില്‍ 106 വയസുള്ളയാള്‍ രോഗമുക്തനായി; എഴുപതുകാരനായ മകന്‍ ഇപ്പോഴും കൊവിഡ് ചികിത്സയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 106 വയസുള്ളയാള്‍ കൊവിഡ് മുക്തനായി.  രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.1918ല്‍ ഇദ്ദേഹത്തിന് സ്പാനിഷ് ഫ്‌ളൂവും ബാധിച്ചിരുന്നു.

കൊവിഡ് ചികിത്സയിലുള്ള എഴുപതുകാരനായ മകനേക്കാളും വേഗത്തിലാണ് ഇദ്ദേഹം രോഗമുക്തി നേടിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യക്കും നേരത്തെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും അവരും രോഗമുക്തി നേടിയിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 99444 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 3067 പേര്‍ മരിച്ചു.

Advertisment