Advertisment

ലിംഗായത്ത് പരമാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി (111) അന്തരിച്ചു ;കര്‍ണാടകയില്‍ നാളെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

author-image
കൈതയ്ക്കന്‍
Updated On
New Update

ബെംഗളൂരു : ലിംഗായത്ത് പരമാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി (111) അന്തരിച്ചു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി , ഉപമുഖ്യമന്ത്രി ജി പരമേശ്വര, ആഭ്യന്തരമന്ത്രി എം ബി പാട്ടീല്‍, ബിജെപി സംസ്ഥാന അധ്യക്ഷൻ യെ‍ഡിയൂരപ്പ എന്നിവര്‍ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടുണ്ട്.സംസ്കാരം നാളെ വൈകിട്ട് 4:30 ന് നടക്കും.

Advertisment

publive-image

ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ആഭ്യന്തര മന്ത്രി എംപി പാട്ടീൽ തുടങ്ങിയവര്‍ ഇന്നലെ സ്വാമിയെ സന്ദർശിച്ചു. കെങ്കേരി ബിജിഎസ് ഗ്ലോബൽ ആശുപത്രിയിൽ സ്റ്റെന്റ് മാറ്റുന്ന ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷം ചെന്നൈ റീലാ ആശുപത്രിയിയിലും ചികിൽസിച്ചിരുന്നു. ബുധനാഴ്ചയാണു മഠത്തിലേക്കു മാറ്റിയത്. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ, മൈസൂരു കീരീടാവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ തുടങ്ങിയവരും സ്വാമിയെ സന്ദർശിച്ചു.

publive-image

2015ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച ശിവകുമാര സ്വാമിയെ, 12-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ബസവേശ്വരന്റെ പുനർജന്മമായാണ് ലിംഗായത്ത് വിശ്വാസികൾ കണക്കാക്കുന്നത്. 125 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീസിദ്ധഗംഗാ എജ്യൂക്കേഷൻ സൊസൈറ്റിയുടെ അധിപൻ കൂടിയാണ്. 1907 ഏപ്രിൽ ഒന്നിന് രാമനഗര ജില്ലയിലെ വീരപുരയിലാണ് ജനനം.

publive-image

ബസവേശ്വരന്റെ പുനർജന്മമായാണ് സ്വാമിജിയെ വിശ്വാസികൾ കണക്കാക്കുന്നത്. നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീ സിദ്ധഗംഗ എജ്യൂക്കേഷൻ സൊസൈറ്റിയുടെ തലവനാണ് അദ്ദേഹം.1907 ഏപ്രിൽ ഒന്നിന് രാമനഗര ജില്ലയിലെ വീരപുരയിലാണ് ശിവകുമാര സ്വാമി ജനിച്ചത്.

publive-image

Advertisment