Advertisment

വോട്ട് ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചു; 12 പേര്‍ക്കെതിരെ കേസ്

New Update

publive-image

മഹാരാഷ്ട്രയില്‍ വോ​ട്ടു ചെ​യ്യു​ന്ന​ത് ഫേ​സ്ബു​ക്ക് ലൈവിലൂടെ പ്രചരിപ്പിച്ച എ​ൻ​സി​പി വി​ദ്യാ​ർ​ഥി നേ​താ​വടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​സ്മാ​നാ​ബാ​ദി​ലാ​ണ് സം​ഭ​വം.

വോട്ട് ചെയ്യുന്നത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച പ്ര​ണ​വ് പാ​ട്ടീ​ൽ എ​ന്ന വി​ദ്യാ​ർ​ഥി നേ​താവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പോ​ളിം​ഗ് ബൂ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കുന്നത് നിയമവിരുദ്ധമാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Advertisment