കുവൈറ്റിലെ മൃഗശാലയില്‍ നിന്നും 120 അപൂര്‍വ്വ പ്രാവുകള്‍ മോഷണം പോയി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 10, 2018

കുവൈറ്റ് : കുവൈറ്റിലെ കബദിലുള്ള ഒരു മൃഗശാലയില്‍ നിന്നും 120 അപൂര്‍വ്വ പ്രാവുകള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. മൃഗശാലയുടെ ഉടമയായ സ്വദേശി വിവരം അറിയിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ സ്ഥലത്തെത്തി.

മൃഗശാലയുടെ വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്തുകയറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.

×