Advertisment

പാലക്കാട് അണക്കപ്പാറ വ്യാജകള്ള് നിർമാണ കേന്ദ്രത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട് പതിമൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് അണക്കപ്പാറ വ്യാജകള്ള് നിർമാണ കേന്ദ്രത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട് പതിമൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷാജി. എസ്. രാജൻ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. എസ് പ്രശോഭ്, ജി. സന്തോഷ് കുമാർ ഉൾപ്പെടെ പതിമൂന്ന് പേരെയാണ് സസ്‌പെൻഡ് ചെയ്തത്.

വ്യാജ കള്ള് ഉൽപാദന കേന്ദ്രത്തിലെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡിന് പിന്നാലെ തന്നെ പ്രാദേശിക എക്‌സൈസ് സംഘത്തെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. റെയ്ഡ് നടന്ന വീട്ടിൽ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയൽ ബാലൻസ് കാണിക്കുന്ന കമ്പ്യൂട്ടർ സ്റ്റേറ്റ്മെന്റ്, ചില ക്യാഷ്ബുക്കുകൾ, വൗച്ചറുകൾ എന്നിവ കണ്ടെത്തിയിരുന്നു.

ഈ രേഖകളിൽ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി. സംഭവത്തിൽ വിശദവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ വ്യക്തതമാക്കി.

ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തെ കുറിച്ചുള്ള തുടരന്വേഷണത്തിന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോക്ക് ശുപാർശ ചെയ്തിട്ടുണ്ട്. കേസിൽ പ്രധാന പ്രതി സോമശേഖരൻ നായരടക്കം ഒൻപത് പേർക്കെതിരെയാണ് കേസ്.

NEWS
Advertisment