Advertisment

താങ്കളുടെ വിരമിക്കല്‍ പ്രഖ്യാപനം 130 കോടി ജനങ്ങളെ നിരാശപ്പെടുത്തി; രാജ്യത്തിനായി താങ്കള്‍ ചെയ്ത സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു: ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി; നന്ദി പറഞ്ഞ് ധോണിയും; ധോണിക്ക് വിടവാങ്ങല്‍ മത്സരം നടത്താന്‍ തയ്യാറെന്ന് ബിസിസിഐ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം 130 കോടി ഇന്ത്യക്കാര്‍ക്ക് നിരാശയുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധോണിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എങ്കിലും ഒന്നര പതിറ്റാണ്ടു നീണ്ട കരിയറില്‍ ധോണി ഇന്ത്യക്കായി സ്വന്തമാക്കിയ നേട്ടങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതായും മോദി പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ ധോണി ചെലുത്തിയ സ്വാധീനത്തെ ഐതിഹാസികം എന്ന് വിളിക്കേണ്ടി വരും. ധോണിയുടെ നേട്ടങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് നന്ദി അറിയിച്ച് ധോണിയും രംഗത്തെത്തി. 'ഒരു കലാകാരൻ, സൈനികൻ, കായികതാരം എന്നിവർ ആഗ്രഹിക്കുന്നത് പ്രശംസയാണ്. അവരുടെ കഠിനാധ്വാനവും, ത്യാഗവും എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. നന്ദി, പ്രധാനമന്ത്രി താങ്കളുടെ അഭിനന്ദനത്തിനും ആശംസകൾക്കും '-ധോണി ട്വീറ്റ് ചെയ്തു.

അതേസമയം, ധോണിക്ക് വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ അറിയിച്ചു. ഐപിഎലിനു ശേഷം വിരമിക്കൽ മത്സരമൊരുക്കാൻ തയ്യാറാണെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 14നാണ് അപ്രതീക്ഷിതമായി ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. 2019 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമിഫൈനലാണ് ധോണി അവസാനമായി കളിച്ച രാജ്യാന്തര മത്സരം.

Advertisment