Advertisment

കര്‍ണാടകയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കി

New Update

publive-image

ബെംഗളൂരു: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ കര്‍ണാടകയില്‍ ഒഴിവാക്കി. സംസ്ഥാന അതിര്‍ത്തികള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. കൈകളില്‍ ക്വാറന്റൈന്‍ മുദ്ര പതിക്കുന്നതും ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു. സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ഇനി ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കി.

Advertisment