Advertisment

നൃത്ത പരിശീലനത്തിനിടെ 14കാരി ഹൃദയാഘാതം മൂലം മരിച്ചു

author-image
admin
New Update

ബെംഗളൂരു: നൃത്ത പരിശീലനത്തിനിടെ 14കാരി ഹൃദയാഘാതം മൂലം മരിച്ചു. കർണ്ണാടകയിലെ കോലാർ ജില്ലയിലെ ബംഗാർപ്പേട്ട് താലൂക്കിലാണ് സംഭവം. ബംഗാർപെട്ടിലെ വിമലഹൃദയാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പൂജിതയാണ് മരിച്ചത്. സ്കൂളിലെ വാർഷികാഘോഷത്തിനായുള്ള നൃത്ത പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീഴുകയായിരുന്നു.

publive-image

മറ്റു വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണെന്നും കുട്ടിയെ പരിശോധിച്ച ജാലപ്പ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ വി ലക്ഷ്മയ്യ സ്ഥിരീകരിച്ചു. ലക്ഷ്മയ്യയുടെ ഇളയ മകന്റെ മകളാണ് മരിച്ച പൂജിത.

Advertisment