Advertisment

കുവൈറ്റില്‍ സ്വകാര്യമേഖലയില്‍ ജോലിയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 14697 യുവാക്കള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വകാര്യമേഖലയില്‍ ജോലിയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 14697 യുവാക്കള്‍ . പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ എംപ്ലോയ്‌മെന്റ് സെക്ടര്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

publive-image

കുവൈറ്റിലെ വിവിധ സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് 14697 സ്വദേശികളാണ് കാത്തിരിക്കുന്നതെന്നും ഇതില്‍ 55 പേര്‍ ബിരുദദാരികളാണെന്നുമാണ് റിപ്പോര്‍ട്ട്.

സ്വകാര്യമേഖലയിലെ ജോലികളിലേക്ക് നിയമനത്തിനായി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019നെ അപേക്ഷിച്ച് 1000ത്തോളം പേരുടെ കുറവാണ് ഉള്ളത് .

kuwait kuwait latest
Advertisment