Advertisment

മിത്താലി രാജിന് പകരം 15 വയസ്സുകാരി ഇന്ത്യന്‍ ടീമില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

 

Advertisment

publive-image

ടി20 ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിത്താലി രാജിന് പകരം 15 വയസ്സുകാരി ഷഫലി വര്‍മയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ഷഫലിക്ക് അവസരം ലഭിച്ചത്. സെപ്റ്റംബര്‍ 24ന് തുടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ 5 ടി20 മത്സരങ്ങളും 3 ഏകദിനവും കളിക്കും.

വനിതകളുടെ ടി20 ചാലഞ്ച് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് ഷഫലിയെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചത്. വനിത ടി20 ചാലഞ്ച് ലീഗില്‍ മിത്താലി രാജിന് കീഴില്‍ ടീം വെലോസിറ്റിക്ക് വേണ്ടിയാ ഈ ഹരിയാന സ്വദേശിനി കളിച്ചത്. ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിന ക്യാപ്റ്റനായി മിത്താലി രാജ് തുടരും. ടി20 ടീമിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ആണ്.

Advertisment