Advertisment

ഇനിയും കുവൈറ്റ് വിടാന്‍ കാത്തിരിക്കുന്നത് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ 15000 പ്രവാസികള്‍; ഇതുവരെ രാജ്യം വിട്ടത് 11466 പേര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയ പതിനയ്യായിരത്തോളം പ്രവാസികള്‍ ഇപ്പോഴും ഷെല്‍ട്ടറുകളില്‍ കഴിയുന്നു. അതേസമയം, ഇതുവരെ സ്വദേശത്തേക്ക് തിരിച്ചുപോയത് 49 രാജ്യങ്ങളില്‍ നിന്നുള്ള 11466 പേരാണ്.

കുവൈറ്റിലെ അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള സമയപരിധി ഏപ്രില്‍ 29നായിരുന്നു അവസാനിച്ചത്.

പിഴയടയ്ക്കാതെ രാജ്യം വിടാനും രേഖകള്‍ ശരിയാക്കി കുവൈറ്റിലേക്ക് തിരിച്ചെത്താനുമുള്ള അവസരമായിരുന്നു ഇതിലൂടെ കുവൈറ്റ് ഒരുക്കിയിരുന്നത്. യാത്രാച്ചെലവും വഹിക്കുന്നത് കുവൈറ്റ് സര്‍ക്കാരാണ്.

Advertisment