Advertisment

151-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഡോ. ജോര്‍ജ്ജ് തോമസിനൊപ്പം !

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ഡാലസ്: 2020 സെപ്റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. ജോര്‍ജ്ജ് തോമസിനൊപ്പം’ എന്ന പേരിലാണ് നടത്തുന്നത്.

Advertisment

publive-image

അമേരിക്കയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും അമേരിക്കന്‍ മലയാളിയുമായ ഡോ. ജോര്‍ജ്ജ് തോമസാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയാണ് ഡോ. ജോര്‍ജ്ജ് തോമസ് പീടിയേക്കല്‍.

അദ്ദേഹത്തോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2020 ഓഗസ്റ്റ്‌ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സി. രവിചന്ദ്രനാനൊപ്പം’ എന്ന പേരിലാണ് നടത്തിയത്.

‘സ്വതന്ത്ര ചിന്തകനും കലാലയാദ്ധ്യാപകനും പുരോഗമനവാദിയുമായ സി. രവിചന്ദ്രനാണ് മുഖ്യപ്രഭാഷണം നടത്തിയത്.

ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് സരസമായി അദ്ദേഹം നല്‍കിയ മറുപടികള്‍ ശ്രദ്ധേയവും വിജ്ഞാനപ്രദവുമായിരുന്നു. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.

തമ്പി ആന്റണി, സാംസി കൊടുമണ്‍, പി. ടി. പൗലോസ്‌, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ജോണ്‍ ആറ്റുമാലില്‍, ജോര്‍ജ്ജ് നോര്‍ത്ത് കരോളിന, ആന്റണി, ജോസഫ്‌ പൊന്നോലി, തോമസ്‌ എബ്രഹാം, യു. എ. നസീര്‍, രാജു തോമസ്‌, ദിലീപ്, ജിബി, ജോര്‍ജ്ജ്, കൃഷ്ണേന്ദു, തോമസ്‌, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ജേക്കബ്‌ കോര, ചാക്കോ ജോര്‍ജ്ജ്, തോമസ്‌ മാത്യു, ജോസഫ്‌ മാത്യു, വര്‍ഗീസ്‌ ജോയി, ജേക്കബ്‌ സി. ജോണ്‍, പി. പി. ചെറിയാന്‍, ബാബുജി മാരാമണ്‍, തിരുകൊച്ചി സാമുവേല്‍, സജി കരിമ്പന്നൂര്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ നൂറ്റിയമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ...

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook  https://www.facebook.com/groups/142270399269590/

us news
Advertisment