Advertisment

കെഎന്‍പിസിയുടെ 18 ഗ്യാസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും

New Update

publive-image

കുവൈറ്റ് സിറ്റി: ആദ്യഘട്ടത്തില്‍ 18 ഗ്യാസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുമെന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. ഞായറാഴ്ച മുതല്‍ (മേയ് 31) സര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി ഗ്യാസ് സ്റ്റേഷനുകള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കുമെന്നും കെഎന്‍പിസി പ്രസ്താവനയിലൂടെ അറിയിച്ചു.

അദൈലിയ, ദോഹ, ബയാന്‍, അല്‍-റിഖ, ഖൈത്താന്‍, ജാബെര്‍ സ്‌റ്റേഡിയം, അര്‍ധിയ, സഭാന്‍, അല്‍-സുബിയ, മിന അബ്ദുല്ല, ഉം അല്‍ -ഐഷ്, സബ അല്‍-അഹ്മദ് സിറ്റി, അല്‍-നുവൈസീബ്, ദോഹ (അല്‍ ജഹ്‌റ), അല്‍ മുട്‌ലഅ, കബ്ദ്, അല്‍ സാല്‍മി, അല്‍ അബ്ദലി എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളായിരിക്കും പ്രവര്‍ത്തിക്കുക.

Advertisment