Advertisment

ഡല്‍ഹിയില്‍ പതിനെട്ടുകാരിയായ ടിക് ടോക് താരം ആത്മഹത്യ ചെയ്തു; ടിക് ടോക് നിരോധിച്ചതാകാം മരണകാരണമെന്ന് പൊലീസ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനെട്ടുകാരിയായ ടിക് ടോക് താരം ആത്മഹത്യ ചെയ്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി രണ്ട് ദിവസം മുമ്പാണ് ജീവനൊടുക്കിയത്.

publive-image

ഏതാനും നാളുകളായി പെണ്‍കുട്ടിക്ക് വിഷാദരോഗമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും ടിക് ടോക് നിരോധിച്ചതാകാം മരണകാരണമായതെന്നും പൊലീസ് പറയുന്നു. ടിക് ടോകില്‍ നിരവധി ഫോളോവേഴ്‌സായിരുന്നു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്.

Advertisment