Advertisment

ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ പതിനെട്ടുകാരി മരിച്ചനിലയില്‍; കാമുകനൊപ്പം മുറിയെടുത്ത യുവതിയുടെ മൃതദേഹം കണ്ടെത്തിയത് പിറ്റേന്ന്

New Update

ന്യുഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ഒരു ആഡംബര ഹോട്ടലിലെ ശുചിമുറിയില്‍ പതിനെട്ടുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മയൂര്‍ വിഹാറിലുള്ള ഹോട്ടലില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് കാമുകനൊപ്പം മുറിയെടുത്ത യുവതിയുടെ മൃതദേഹം പിറ്റേന്നാണ് കണ്ടെത്തിയത്.

Advertisment

മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ലഹരിമരുന്നോ വിഷമോ ഉപയോഗിച്ച് ജീവനൊടുക്കിയതാവാമെന്ന് പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് മാറ്റി. ഇവരുടെ കാമുകനായ ഡല്‍ഹി ഷഹ്ദര സ്വദേശിയായ 20കാരനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

publive-image

യുവതിക്കൊപ്പം മുറിയില്‍ തങ്ങിയ യുവാവ് വൈകിട്ടോടെ പിതാവിന് സുഖമഗില്ലെന്നും പറഞ്ഞ് മടങ്ങിപ്പോയിരുന്നു. പിറ്റേന്ന് മടങ്ങിവരും എന്നു പറഞ്ഞാണ് അയാള്‍ പോയത്. എന്നാല്‍ തിരിച്ചെത്തിയില്ല. പിറ്റേന്ന് യുവതിയെ ഇയാള്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഹോട്ടലില്‍ വിളിച്ച് ജീവനക്കാരോട് വിവരം പറഞ്ഞു. അവര്‍ എത്തി മുറി തുറന്നുനോക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഉത്തരാഖണ്ഡ് സ്വദേശിനിയാണ് യുവതി. പതിനൊന്നാം ക്ലാസ് കഴിഞ്ഞ് ദക്ഷിണ ഡല്‍ഹിയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തുവരികയായിരുന്നു. കുറച്ചുമാസങ്ങള്‍ക്കു മുന്‍പാണ് യുവാവുമായി അടുപ്പത്തിലായത്.

Advertisment