Advertisment

കുവൈറ്റില്‍ ഉച്ചസമയത്തെ ജോലിസമയം നിരോധന സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചു ; രജിസ്റ്റര്‍ ചെയ്തത് 180ഓളം നിയമലംഘനങ്ങള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഉച്ചസമയത്തെ ജോലിസമയം നിരോധന സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചതിന് 180ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെയാണ് സൂര്യപ്രകാശത്തിന് കീഴില്‍ ജോലി ചെയ്യുന്നതിന് കുവൈറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

നിയമലംഘനം നടത്തുന്ന കമ്പനികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിലാണ് 180 ഓളം കേസുകള്‍ പിടികൂടിയത്. നിയമലംഘനം നടത്തിയ കമ്പനികള്‍ക്കെതിരെ ഒരു തൊഴിലാളിയ്ക്ക് 100 കെഡി എന്ന നിരക്കില്‍ പിഴ ഈടാക്കും.

 

kuwait kuwait latest
Advertisment