Advertisment

കുവൈറ്റില്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും 60 സെക്കന്റിനുള്ളില്‍ നഷ്ടമായത് 1800 കെഡി

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും 60 സെക്കന്റിനുള്ളില്‍ നഷ്ടമായത് 1800 കെഡി . റിഖ പ്രദേശത്താണ് സംഭവം .

Advertisment

publive-image

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്ന് പലതവണ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. മുന്‍ കാല അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വീണ്ടും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ആളുകള്‍ നിന്നുകൊടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്.

ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിച്ച ഫോണ്‍കോളില്‍ വിശ്വസിച്ചതാണ് സ്വദേശിക്ക് വന്‍തുക നഷ്ടപ്പെടാന്‍ കാരണം. കസ്റ്റമറുടെ വിശദാംശങ്ങള്‍ ചോദിച്ച് ബാങ്കുകള്‍ ഇത്തരത്തില്‍ കോളുകള്‍ ചെയ്യില്ലെന്ന് മുമ്പും പലതവണ ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തട്ടിപ്പിനിരയായ സ്വദേശി റിഖ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . പരാത് ഇ ക്രൈം വിഭാഗത്തിന് കൈമാറി.

kuwait kuwait latest
Advertisment