Advertisment

‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

‘പതിനെട്ടാം പടി’യിലെ പുതിയ ഗാനംകൂടി പുറത്തെത്തി. ചിത്രത്തിലെ ‘അഗനഗ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബികെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. എ എച്ച് കാഷിഫ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരിചരണ്‍ ശേഷാന്ദ്രി, സൂര്യന്‍ഷ് ജെയിന്‍ എന്നിവരാണ് ആലാപനം.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ആര്യ പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ഒരു അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുക.

Advertisment