വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരില്‍ 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌ ;രണ്ടു പേര്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, January 13, 2019

ബെയിജിംങ്: വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയില്‍ അപകടപ്പെട്ടവരില്‍ 19 പേര്‍ മരണപ്പെട്ടതായ് സംസ്ഥാനത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനി രണ്ടുപേര്‍ മാത്രമാണ് അവശേഷിക്കുന്നത്. അവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

ചൈനയിലെ ഷാന്‍ക്സിയിലെ ഖനിയില്‍ അപകടം നടക്കുമ്പോള്‍ 89 പേര്‍ മേഖലയില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് അപകടം. എന്നാല്‍ അപകട കാരണം ഇതുവരെയും കണ്ടെത്താനായില്ല.

ചൈനയില്‍ ഖനി അപകടങ്ങള്‍ തുടര്‍കഥയാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ തെക്കന്‍ ചൈനയില്‍ ഉണ്ടായ ഖനി അപകടത്തില്‍ ഏഴുപേര്‍ മരണപ്പെടുകയും മൂന്നപേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

ഒക്ടോബറില്‍ ഷാങ്ടോങ് മേഖലയില്‍ ഉണ്ടായ അപകടത്തില്‍ 21 പേരാണ് മരണപ്പെട്ടത്. മര്‍ദ്ദത്തെ തുടര്‍ന്ന് പാറപൊട്ടി തെറിച്ച് തൊഴിലാളികള്‍ ഉള്ളില്‍ അകപ്പെട്ടതാണ് അപകടകാരണം.

2017 ല്‍ കല്‍ക്കരിഖനിയില്‍പ്പെട്ട് 75 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും 28.7 % അപകടങ്ങള്‍ കുറഞ്ഞുവരികയാണെന്നും ചൈനയിലെ നാഷണല്‍ കോയല്‍മൈന്‍ സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

×