Advertisment

തമിഴ്‌നാട്ടില്‍ നിന്ന് പാസില്ലാതെ തിരുവനന്തപുരത്തെത്തിയത് 19 പേര്‍; ഒരാളെ പിടികൂടി; മറ്റുള്ളവരെക്കുറിച്ച് വിവരമില്ല

New Update

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് പാസില്ലാതെ തിരുവനന്തപുരത്തെത്തിയ 19 അംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയെയാണ് നാട്ടുകാര്‍ പിടികൂടിയത്.

നാഗര്‍കോവിലില്‍ നിന്ന് പാസില്ലാതെ 19 അംഗ സംഘമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് ഇയാള്‍ വ്യക്തമാക്കി. പ്രധാന ചെക്കപോസ്റ്റ് ഒഴിവാക്കി പനച്ചമൂട് അതിര്‍ത്തി വഴിയാണ് ഇവരെത്തിയത്. എന്നാല്‍ ഇയാള്‍ക്കൊപ്പമെത്തിയ മറ്റുള്ളവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

അതേസമയം, പിടിയിലായ ഇയാളെ മാറ്റാനായി ആരോഗ്യപ്രവര്‍ത്തകരെ വിളിച്ചെങ്കിലും പാസില്ലാത്തതിനാല്‍ നിരീക്ഷണത്തിലേക്ക് മാറ്റാനാകില്ലെന്ന് ഇവര്‍ നിലപാടെടുത്തത് പ്രതിഷേധത്തിന് കാരണമായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് മണിക്കൂറിന് ശേഷമാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്.

Advertisment