19കാരി കത്തിക്കരിഞ്ഞ നിലയില്‍; സംഭവത്തിന് പിന്നില്‍ കാമുകനെന്ന് വീട്ടുകാര്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

New Update

ഹൈദരാബാദ്: അന്ധ്രപ്രദേശില്‍ പത്തൊമ്പതുകാരിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. അന്ധ്ര അനന്തപുരത്തിലെ ധര്‍മ്മവാരത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക പിന്നില്‍ കാമുകനാണെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

ചൊവ്വാഴ്ച മുതല്‍ വീട്ടില്‍ നിന്ന് കാണാതായ സ്നേഹലതയെ വീട്ടില്‍ തിരിച്ചെത്താതതിനെ തുടര്‍ന്ന് വൂട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. എസ്ബിഐ ജീവനക്കാരിയായിരുന്നു യുവതി.

murder case crime
Advertisment