Advertisment

കുവൈറ്റില്‍ ബസിനടിയില്‍ പെട്ട് രണ്ട് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

New Update

കുവൈറ്റ് : കുവൈറ്റില്‍ ബസിനടിയില്‍ പെട്ട് രണ്ട് പ്രവാസികള്‍ക്ക് ദാരുണാന്ത്യം . ഷാര്‍ഖിലാണ് സംഭവം . അപകടത്തിനിടയാക്കിയ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

താന്‍ വേഗത പരിധാ ലംഘിച്ചിട്ടില്ലെന്നും അശ്രദ്ധമായി വാഹനമോടിച്ചിട്ടില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ കൃത്യസമയത്ത് അപകടം ഒഴിവാക്കാനായി വാഹനം നിര്‍ത്താന്‍ തനിക്ക് സാധിച്ചില്ലെന്നു അദ്ദേഹം സമ്മതിച്ചു.

അപകടസമയത്ത് വാഹനത്തിന്റെ സ്പീഡ് എത്രയായിരുന്നുവെന്ന് നിര്‍ണ്ണയിക്കാനായി ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

kuwait kuwait latest
Advertisment