Advertisment

കുവൈറ്റില്‍ സ്വദേശിയെ ചുറ്റികയ്ക്ക് തലക്കടിച്ചു കൊലപ്പെടുത്തിയ രണ്ട് പ്രവാസികളെ റിമാന്‍ഡ് ചെയ്തു ; ഇരുവരെയും കാത്തിരിക്കുന്നത് തൂക്കുമരമെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശിയെ ചുറ്റികയ്ക്ക് തലക്കടിച്ചു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന രണ്ട് പ്രവാസികളെ റിമാന്‍ഡ് ചെയ്തു . ഇരുവരും ബംഗ്ലാദേശികളാണ്. കേസന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ഇരുവരെയും 21 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്.

Advertisment

publive-image

നിലവില്‍ ഇരുവരും ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞാല്‍ ഇരുവര്‍ക്കും വധശിക്ഷ ലഭിക്കുമെന്നാണ് സൂചന .

പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി . മരണപ്പെട്ടയാളുടെ തലയില്‍ മൂന്നു പരിക്കുകളാണ് ഉണ്ടായത്.

kuwait kuwait latest murder arrest
Advertisment