Advertisment

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌; യുപിയിലെ മരണത്തിന് വാക്‌സിനേഷനുമായി ബന്ധമില്ലെന്ന് സ്ഥിരീകരണം; കര്‍ണാടകയില്‍ മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഉടന്‍

New Update

publive-image

Advertisment

ലഖ്‌നൗ/ബെംഗളൂരു: ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച രണ്ടു പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുപിയിലെ മരണത്തിന് വാക്‌സിനേഷനുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ണാടകയില്‍ മരിച്ചയാളുടെ പോസ്റ്റ് മോര്‍ട്ടം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

https://www.facebook.com/140763992703039/posts/3529363287176409/

യുപിയിലെ മൊറാദാബില്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായ മഹിപാല്‍ സിങ്ങാണ് (52) മരിച്ചത്. ഇദ്ദേഹം ജനുവരി 16ന് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 17ന് വൈകിട്ടാണ് മരിച്ചത്. കാര്‍ഡിയോപള്‍മണറി രോഗമാണ് ഇദ്ദേഹത്തിന്റെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ 43-കാരനാണ് മരിച്ചത്. 16നാണ് ഇദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. 18ന് മരിച്ചു. ഇദ്ദേഹത്തിന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ്‌ റിപ്പോര്‍ട്ട്. ബെല്ലാരിയിലെ വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Advertisment