Advertisment

കുവൈറ്റില്‍ വേശ്യാവൃത്തി നടത്തി വന്ന പ്രവാസി യുവതികള്‍ അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ വേശ്യാവൃത്തി നടത്തി വന്ന പ്രവാസി യുവതികള്‍ അറസ്റ്റില്‍. റോമാനിയന്‍ സ്വദേശികളായ യുവതികളാണ് സാല്‍മിയയില്‍ നിന്ന് അറസ്റ്റിലായത്. സന്ദര്‍ശക വിസയില്‍ കുവൈറ്റിലെത്തിയ രണ്ട് യുവതികള്‍ വേശ്യാവൃത്തി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.

Advertisment

publive-image

ശനിയാഴ്ച്ച രാത്രി യുവതികളെ കാണാന്‍ ആഗ്രമുണ്ടെന്ന് അറിയിച്ച് വേഷം മാറിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ സാല്‍മിയയിലുള്ള ഒരു ഹോട്ടലില്‍ കാത്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു വനിതാ ഏജന്റ് എത്തി ആവശ്യം ഒരാളെയാണോ അല്ലെങ്കില്‍ രണ്ടു പേരെയും ഒന്നിച്ച് ആവശ്യമുണ്ടോ എന്ന് തിരക്കി .

തുടര്ന്ന് ഇടപാട് ഉറപ്പിച്ച് പണംവാങ്ങി മുറിയിലേക്ക് പോയി. പുറത്ത് കാത്തു നിന്ന പൊലീസ് സംഘം സിഗ്നല്‍ ലഭിച്ച ഉടന്‍ തന്നെ മുറിയിലെത്തി ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു . അറസ്റ്റിലാകുന്നതിന് മുമ്പ് 11 പേരുമായി ലൈംഗിക ബന്ധം നടത്തിയിട്ടുണ്ടെന്ന് യുവതികള്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment