Advertisment

ചാരപ്പണിയുമായി പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍; 24 മണിക്കൂറിനുള്ളില്‍ ഇവര്‍ രാജ്യം വിടണമെന്ന് ഇന്ത്യ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ചാരപ്പണി നടത്തിയ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അബീദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് പുറത്താക്കിയത്. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘നയതന്ത്ര ദൗത്യത്തിലെ അംഗങ്ങൾ എന്ന നിലയിൽ, അവരുടെ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സർക്കാർ ഈ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു’ – വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിരുന്ന ഇവർ പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനു (ഐഎസ്ഐ) വേണ്ടി പ്രവർത്തിച്ചെന്നാണ് ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെ കണ്ടെത്തൽ.

ഇന്ത്യ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു. അതേ സമയം ഉദ്യാഗസ്ഥരെ പുറത്താക്കിയ ഇന്ത്യന്‍ നടപടിയെ പാകിസ്ഥാൻ അപലപിച്ചു. ചാരപണി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ അറിയിച്ചു.

Advertisment