Advertisment

മഹാരാഷ്ട്രയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 20 ആയി

New Update

മുംബൈ: മഹാരാഷ്ട്ര നാസിക്കിലെ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 20 ആയി. കൂട്ടിയിടിച്ച വാഹനങ്ങള്‍ കിണറ്റിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. നാസിക്കിലെ മേഷി ഗ്രാമത്തിലാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട ബസിൽ 30 പേരും ഓട്ടോയിൽ ഏഴ് പേരും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

publive-image

വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കിണറ്റിനുള്ളില്‍ നിന്ന് 15 മൃതദേഹങ്ങൾ പുറത്തെടുത്തെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 10 ലക്ഷം വീതം നൽകും.

Advertisment