Advertisment

കൊറോണ വിദേശങ്ങളിലും മുംബൈയിലും കേരളത്തിലുമായി 18 മലയാളികള്‍ മരിച്ചു.

author-image
admin
New Update

കോവിഡ് 19 ബാധിച്ച്  വിവിധ വിദേശരാജ്യങ്ങളിലും മുംബൈയിലുമായി 18 മലയാളികളാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഔദ്യോഗിക കണക്ക് വന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Advertisment

publive-image

കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് അമേരിക്കയിലാണ്. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍(70). പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്( 61) ജോസഫ് തോമസ്, ശില്‍പ നായര്‍ എന്നിവരാണ് ഇന്ന് അമേരിക്ക യില്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി. കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാ യിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍, ന്യൂയോര്‍ക്കില്‍ നഴ്സായിരുന്ന തിരുവല്ല കിഴക്കും മുറി ഗ്രേഡ് വില്ലയില്‍ ഏലിയാമ്മ, എല്‍മണ്ടില്‍ ബിസിനസ്സ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ് എബ്രഹാം, പത്തനംതിട്ട  ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്, പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ എന്നിവരാണ് യുഎസില്‍ മരണപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിലായി സൗദിയില്‍ മൂന്ന്  മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചത്. മലപ്പൂറം സ്വദേശി സഫ്വാന്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ്, .കോട്ടയം സ്വദേശി ജോസഫ് കെ തോമസും സൗദിയില്‍ രോഗം ബാധിച്ച് മരിച്ചത്. കൊറോണ ബാധിച്ച് യുഎഇയില്‍ ചികിത്സയി ലായിരുന്ന മലയാളി യുവാവാണ് മരിച്ചത്. കണ്ണൂര്‍ കോളയാട് ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.അയര്‍ലന്‍ഡില്‍ മലയാളി നഴ്സാണ് കൊറോണ ബാധിച്ച് മരിച്ചത്. കോട്ടയം കുറുപ്പന്തറ സ്വദേശി ബീനയാണ് മരിച്ചത്.

കൊറോണ ബാധിച്ച് യുകെയിലും രണ്ട് പേര്‍ മരിച്ചു. കൊല്ലം സ്വദേശിനിയായ ഇന്ദിരയും കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷിന്റോ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഏപ്രില്‍ രണ്ടിന് ലണ്ടനില്‍ രാമമംഗലം സ്വദേശിനി കുഞ്ഞമ്മ സാമുവല്‍, മലപ്പുറം സ്വദേശി ഹംസ എന്നിവരും മരിച്ചിരുന്നു. മുംബൈയില്‍ രണ്ട് പേരാണ് രോഗം ബാധിച്ച് മരിച്ചത്. കണ്ണൂര്‍ കതിരൂര്‍ സ്വദേശി അശോകന്‍ തൃശൂര്‍  കയപ്പ മംഗലം  സ്വദേശി പരീത് എന്നിവരാണ് മരിച്ചത്. കേരളത്തില്‍ നേരത്തെ രണ്ടു പേര്‍ മരിച്ചിരുന്നു. ഇതടക്കം 18 മലയാളികള്‍ ഇതുവരെ കോവിഡ് മഹാമാരിക്ക് കീഴടങ്ങി.

 

Advertisment