Advertisment

കുന്നത്തുനാട് നിയുക്ത എംഎല്‍എ കോവിഡിന്റെ മറവില്‍ രാഷ്ട്രീയം കളിക്കുന്നു; കിഴക്കമ്പലം ഗോഡ്‌സ് വില്ലയില്‍ നെവിനിന് പരിചരണം നല്‍കിയില്ലഎന്ന ആരോപണം അടിസ്ഥാന രഹിതം - ട്വന്റി 20

New Update

publive-image

Advertisment

കിഴക്കമ്പലം: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടമായ 2020 മാര്‍ച്ച് മുതല്‍ കിഴക്കമ്പലം പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നല്ല രീതിയിലാണ് നടക്കുന്നത്. ഗോഡ്‌സ് വില്ലയില്‍ കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ നിരവധിപേര്‍ക്ക് കോവിഡ് ബാധിച്ചു.

ട്വന്റി 20 ഭരിക്കുന്ന നാലു പഞ്ചായത്തിലായി 12 ആംബുലന്‍സുകളാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും ടെസ്റ്റു നടത്തുന്നതിനുമായി ദിനം പ്രതി

ഓടുന്നത്.

പഞ്ചായത്ത് മെമ്പര്‍മാരും ട്വന്റി 20 അനുഭാവികളും സന്നദ്ധ പ്രവര്‍ത്തകരും രാപകലില്ലാതെ പ്രവര്‍ത്തനത്തിലാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചാണ് മുന്നോട്ട് പോകുന്നത്.

കിഴക്കമ്പലത്തെ നിവാസികള്‍ക്ക് പഞ്ചായത്ത് ഭരണത്തില്‍ എതിരഭിപ്രായമില്ലെന്നിരിക്കെ പി.വി ശ്രീനിജനും ഏതാനും രാഷ്ട്രീയക്കാരും മാത്രമാണ് പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കുന്നത്.

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് ട്വന്റി 20 ഭരിക്കുന്ന നാലു പഞ്ചായത്തില്‍ മാത്രം കേന്ദ്രീകരിച്ച് ശ്രീനിജന്‍ നടത്തുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ ലക്ഷ്യം എല്ലാവര്‍ക്കും മനസിലാകും. മണ്ഡലത്തിലെ മറ്റ് നാലു പഞ്ചായത്തില്‍ നടക്കുന്നതെന്തെന്നുപോലും നിയുക്ത എം എല്‍ എ മനസ്സിലാക്കുന്നില്ല.

ക്യാമറമാനുമായി സഞ്ചരിച്ച് ട്വന്റി 20 ക്കെതിരെ കള്ള പ്രചരണം നടത്തുന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് തരം താണനടപടിയാണെന്ന് ഇതിനോടക്കം തന്നെ തെളിഞ്ഞു കഴിഞ്ഞു.

ട്വന്റി 20 നിര്‍മ്മിച്ച് നല്‍കിയ ഗോഡ്‌സ് വില്ലയില്‍ താമസിക്കുന്ന നെവിനിനെ കോവിഡ് വന്നപ്പോള്‍ പരിചരിച്ചില്ല എന്ന ആരോപണം തെറ്റാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കത്തെ ചികിത്സയില്‍ കഴിയുന്ന നെവീന്‍ തന്നെ ഫേസ്ബുക്കിലൂടെ തള്ളിപറഞ്ഞിട്ടുണ്ട്.

ട്വന്റി 20 നല്‍കിയ സേവനത്തെക്കുറിച്ചും നെവീന്‍ വിശദീകരിച്ചതോടെ ആ കള്ള പ്രചരണം പൊളിഞ്ഞു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന നെവിന്‍ ആശുപത്രി മോചിതനാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

നെവിനിന് പരിചരണം നല്‍കിയത് നിയുക്ത എംഎല്‍എയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ നീക്കം പൊളിഞ്ഞതോടെ മറ്റ് കള്ളപ്രചരണം നടത്താനാണ് ചിലരുടെ ശ്രമം. ഇതിന്റെയും സത്യവസ്ഥ വരും ദിവസങ്ങളില്‍ പുറത്ത് വരും.

സമൂഹം സമാനതകള്‍ ഇല്ലാത്ത വലിയൊരു മഹാമാരി നേരിടുമ്പോള്‍ ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവര്‍ത്തികേണ്ട സാഹചര്യമാണിത്.

നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ബലത്തില്‍ മനുഷ്യ ജീവന്‍ വെച്ച് നെറികെട്ട പ്രചരണം നടത്തുന്ന നടപടി എല്ലാവരും തിരിച്ചറിയും. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് തന്നെയാണ് ട്വന്റി 20 ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത് അതിനെ തകര്‍ക്കാന്‍ ഇത്തരം കള്ള പ്രചരണങ്ങള്‍ മതിയാകുകയില്ല

kochi news
Advertisment