Advertisment

ഗുജറാത്തില്‍ രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘത്തിന്റെ ലൈംഗികാതിക്രമം; മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു, 20കാരിയ്ക്ക് രക്ഷകനായത് സഹോദരന്‍

New Update

അഹമ്മദാബാദ്: ഗുജറാത്തില്‍ രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘത്തിന്റെ ലൈംഗികാതിക്രമം. ഫോണെടുത്ത് തന്നെ തടഞ്ഞവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ, മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങിയതായും 20കാരിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisment

publive-image

അക്രമിസംഘം യുവതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. യുവതിയുടെ ഒപ്പം മറ്റൊരു സ്‌കൂട്ടറില്‍ പുറപ്പെട്ട സഹോദരന്‍ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. യുവതിയുടെ രക്ഷയ്ക്കായി സഹോദരന്‍ എത്തുന്ന സമയത്ത് മൂന്നംഗ സംഘം അവിടെ നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ മേല്‍വിലാസം ലഭിച്ചു. ഇതനുസരിച്ച് പ്രതിയുടെ വീട്ടില്‍ എത്തിയെങ്കിലും ഒളിവില്‍ പോയതായി പൊലീസ് പറയുന്നു. പ്രതികള്‍ പ്രകോപനം ഉണ്ടാക്കാന്‍ കാരണം എന്തെന്ന് അറിയില്ല എന്നാണ് യുവതിയുടെ മൊഴി.

rape case
Advertisment