സെഞ്ച്വറിയിലും റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ

സ്പോര്‍ട്സ് ഡസ്ക്
Sunday, June 9, 2019

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിൽ സെഞ്ച്വറിയിലും റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയ ഏറ്റവും മികച്ച നേട്ടമാണ്.

ശിഖര്‍ ധവാന്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ 27 സെഞ്ച്വറിയുമായി ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യക്ക് സ്വന്തമായത്. ഓസ്‌ട്രേലിയയുടെ 26 സെഞ്ച്വറിയെന്ന നേട്ടമാണ് ഇന്ത്യ മറികടന്നത്. 23 സെഞ്ച്വറിയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ശ്രീലങ്കയാണ്.

×