Advertisment

ആശുപത്രിയിലെ സംഘട്ടനം; കുവൈറ്റില്‍ 21 പേര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ നടന്ന സംഘട്ടനത്തില്‍ 21 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കള്‍ സംഘട്ടനത്തിലേര്‍പ്പെട്ടത്.

നേരത്തെ ഇരുവിഭാഗങ്ങളും പുറത്തുവച്ച് പരസ്പരം ആക്രമിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റയാളെ ഇയാളുടെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

പിന്നാലെ ഇവരുമായി പുറത്തുവച്ച് സംഘട്ടനത്തിലേര്‍പ്പെട്ട സംഘം കത്തിയുമായി ആശുപത്രിയിലെത്തുകയും ആക്രമണം നടത്തുകയുമായിരുന്നു.

തുടര്‍ന്ന് ഇരുവിഭാഗങ്ങളും കത്തിയും കത്രികയും ഉപയോഗിച്ച് ആശുപത്രിയില്‍ വച്ച് പരസ്പരം ആക്രമിച്ചു. ഇതില്‍ ഒരു യുവാവിന് കുത്തേറ്റു. ഇയാളുടെ നില ഗുരുതരമാണ്. മറ്റു ചിലര്‍ക്ക് നിസാരമായും പരിക്കേറ്റിട്ടുണ്ട്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം 21 പേരെ അറസ്റ്റു ചെയ്തു. സ്വദേശികളും, സിറിയ, ജോര്‍ദാന്‍ പൗരന്മാരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

Advertisment