Advertisment

പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിയ്ക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വരും , ശേഷം ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തും ; ആഭരണങ്ങള്‍ കവര്‍ന്ന ശേഷം സ്ത്രീകളെ ബസ് സ്റ്റോപ്പുകളില്‍ ഉപേക്ഷിക്കും ;  22കാരി അന്‍സിയയുടെ  തട്ടിപ്പ് കണ്ട് കണ്ണുതള്ളി പൊലീസ്‌

New Update

ഇരിങ്ങാലക്കുട : വെറും 22 വയസു പ്രായമുള്ള അന്‍സിയ എന്ന യുവതിയുടെ തട്ടിപ്പ് കണ്ട് കണ്ണുതള്ളുകയാണ് പോലീസ്. ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് എടിഎം നമ്പര്‍ കരസ്ഥമാക്കി 75000 രൂപ തട്ടിയകേസിലെ പ്രതിയാണ് അന്‍സിയ.

Advertisment

publive-image

പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിയ്ക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്ന് ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിനാണ് ഇപ്പോള്‍ അന്‍സിയ അറസ്റ്റിലായിരിക്കുന്നത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദേശാനുസരണം കാട്ടൂര്‍ എസ്ഐ വി.വി. വിമലും സംഘവുമാണ് അന്‍സിയയെ അറസ്റ്റു ചെയ്തത്. ആഭരണങ്ങള്‍ കവര്‍ന്ന ശേഷം സ്ത്രീകളെ ബസ് സ്റ്റോപ്പുകളില്‍ എത്തിക്കുകയായിരുന്നു പതിവ്.

പ്രതിയെ സമാന രീതിയിലുള്ള കുറ്റകൃത്യത്തിന് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണലൂര്‍ സ്വദേശിയായ ഒരു സ്ത്രീയെയും കല്ലൂര് സ്വദേശിയായ സ്ത്രീയുടെയുമാണ് ഇത്തരത്തില്‍ ആഭരണങ്ങള്‍ കവര്‍ന്നത്.

Advertisment