Advertisment

കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പ്രവാസികള്‍ പിടിയില്‍ ; നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി

New Update

കുവൈറ്റ് : കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പ്രവാസികള്‍ പിടിയില്‍ . ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി .രാജ്യത്തെ കാപിറ്റല്‍ ഗവര്‍ണറേറ്റിലും അഹ്മദി ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.

Advertisment

publive-image

പരിശോധനില്‍ 900 പേരുടെ രേഖകള്‍ പരിശോധിച്ചു. നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ 232 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി .

അറസ്റ്റിലായവരില്‍ 9 പേര്‍ ക്രിമിനല്‍ കേസ് പ്രതികളും 12 പേര്‍ പാര്‍പ്പിട നിയമലംഘകരും , 75 പേര്‍ പാര്‍പ്പിടാനുമതി കാലാവധി കഴിഞ്ഞവരും, 9 പേര്‍ സിവില്‍ കേസ് പ്രതികളും , 99 പേര്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം ഇല്ലാത്തവരും 21 പേര്‍ ഒളിച്ചോട്ടത്തിന് കേസ് ഉള്ളവരും ആണ് .

 

kuwait kuwait latest
Advertisment