Advertisment

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും തുടരുന്നു ; യമുന കരകവിഞ്ഞതോടെ കനത്ത ജാഗ്രത

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഗണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി 30 പേര്‍ കൊല്ലപ്പെട്ടു.

Advertisment

publive-image

ഞായറാഴ്ച റെക്കോര്‍ഡ് മഴ ലഭിച്ച ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടു. യമുന കരകവിഞ്ഞൊഴുകിയതോടെ  ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയില്‍ കുളു-മണാലി ദേശീയപാത-3 തകര്‍ന്നിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഇതുവരെയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും മേഘവിസ്‌ഫോടനത്തില്‍ 22 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment