Advertisment

ശബരിമല വിഷയത്തിൽ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നൽകിയ അയ്യപ്പധർമ സംരക്ഷണ സമിതി ചെയർമാനടക്കം സിപിഎമ്മിൽ ചേർന്നു; സിപിഎമ്മിലേക്ക് പോയവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി

New Update

പത്തനംതിട്ട: ശബരിമല വിഷയത്തിൽ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നൽകിയ ധർമസംരക്ഷണ സമിതി ചെയർമാനടക്കം സിപിഐ എമ്മിനൊപ്പം. അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ എസ് കൃഷ്ണകുമാറടക്കം 25 ബിജെപി പ്രവർത്തകർ പന്തളത്ത് സിപിഎമ്മിൽ ചേർന്നു.  അതേസമയം സിപിഎമ്മിലേക്ക് പോയവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാരോപിച്ച് ബിജെപിയും രംഗത്തെത്തി.

Advertisment

publive-image

ശബരിമല വിഷയത്തിൽ പന്തളത്ത്‌ നാമജപ ഘോഷയാത്ര നടത്തിയതിനുപിന്നിലെ ബുദ്ധിയും ആസൂത്രണവും എസ് കൃഷ്ണകുമാറിന്റേതായിരുന്നു.

ഇവിടെ സംഘർഷത്തിൽ കൃഷ്ണണകുമാറിനെതിരെ കേസെടുക്കുകയും ജയിലിൽ അടയ്ക്കുകയുംചെയ്തു. എന്നാൽ ബിജെപി ഉന്നത നേതാക്കൾ പിന്നെ കൃഷ്ണകുമാറിനെ തിരിഞ്ഞുനോക്കിയില്ല.

bjp cpm
Advertisment