Advertisment

നിര്‍ത്താതെ കരഞ്ഞ 25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ അഴുക്കുചാലില്‍ എറിഞ്ഞ് കൊന്നു

New Update

ന്യൂഡല്‍ഹി: 25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ വാഹനത്തില്‍ നിന്ന് അഴുക്കുചാലിലേക്ക് എറിഞ്ഞ് കൊന്നു. ഡല്‍ഹി വിനോദ് നഗറിലാണ് സംഭവം. തുടര്‍ച്ചയായി കരയാന്‍ ആരംഭിച്ച പെണ്‍കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് അമ്മ വലിച്ചെറിയുകയായിരുന്നു. കേസില്‍ കുട്ടിയുടെ അമ്മ നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Advertisment

publive-image

കുഞ്ഞിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. എന്നാല്‍ യുവതി വാഹനത്തില്‍ നിന്നും എന്തോ വലിച്ചെറിയുന്നത് കണ്ടതായി ഒരാള്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് മാലിന്യക്കുഴിയില്‍ എത്തി കുട്ടിയെ കണ്ടെത്തുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.

Advertisment