28 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം

Thursday, December 14, 2017

അപ്പക്സ് സൊസൈറ്റികളിൽ എൽഡി ക്ലാർക്ക്, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഇഎൻടി, ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, തുറമുഖ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), സാമൂഹികനീതി വകുപ്പിൽ പ്രൊബേഷൻ ഒാഫിസർ ഗ്രേഡ് രണ്ട്, ആരോഗ്യ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക്, വാട്ടർ അതോറിറ്റിയിൽ ഫിറ്റർ തുടങ്ങി 28 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പത്തു തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റ്. ഹാന്റക്സിൽ എൽഡി ക്ലാർക്ക് തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ്, സ്റ്റേറ്റ് ഇൻഷുറൻസിൽ സീനിയർ സൂപ്രണ്ട്, എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് എന്നീ മുന്നു തസ്തികകളിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (വിവിധ വിഷയങ്ങൾ), ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ, ജയിൽ വകുപ്പിൽ വാർഡർ ഡ്രൈവർ തുടങ്ങി 14 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 28–06–2017. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒാഗസ്റ്റ് രണ്ട് രാത്രി 12 വരെ. പിഎസ്‌സിയുടെ വെബ്സൈറ്റ്: www.keralapsc.gov.in. ചില പ്രധാന തസ്തികകൾ ചുവടെ

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രഫസർ ഇൻ ഇഎൻടി
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ 217/2017

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
ഹാർബർ എൻജിനീയറിങ്
കാറ്റഗറി നമ്പർ 218/2017

ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ്
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ 219/2017

അസിസ്റ്റന്റ്എൻജിനീയർ (ഇലക്ട്രിക്കൽ)
പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്
കാറ്റഗറി നമ്പർ 220/2017

പ്രൊബേഷൻ ഓഫിസർ ഗ്രേഡ് II
സാമൂഹ്യനീതി വകുപ്പ്
കാറ്റഗറി നമ്പർ 221/2017

ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ/ അഡീഷനൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ
കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്
കാറ്റഗറി നമ്പർ: 222/2017

റഫ്രിജറേഷൻ മെക്കാനിക് (HER)
ആരോഗ്യം
കാറ്റഗറി നമ്പർ 223/2017

ജൂനിയർ ലാബ് അസിസ്റ്റന്റ്
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ: 224/2017

ലോവർ ഡിവിഷൻ ക്ലാർക്ക്
കേരളത്തിലെ സഹകരണ മേഖലയിലെ അപ്പക്സ് സൊസൈറ്റികൾ (പാർട്ട്–1 ജനറൽ കാറ്റഗറി)
കാറ്റഗറി നമ്പർ 225/2017

ലോവർ ഡിവിഷൻ ക്ലാർക്ക്
കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (HANTEX)വിഭാഗം II (സൊസൈറ്റി കാറ്റഗറി)
കാറ്റഗറി നമ്പർ 226/2017

ഫിറ്റർ
കേരള വാട്ടർ അതോറിറ്റി
കാറ്റഗറി നമ്പർ 227 / 2017

സ്പെഷൽ‌ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ലക്ചറർ‌ ‍ഇൻ മാത്തമാറ്റിക്സ്(സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികവർഗക്കാരിൽ നിന്നു മാത്രം)
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ 228/2017

സീനിയർ സൂപ്രണ്ട് / ഇൻസ്പെക്ടർ / ഡവലപ്മെന്റ് ഓഫിസർ / അക്കൗണ്ട്സ് ഓഫിസർ (സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികവർഗം മാത്രം)
കേരള സ്റ്റേറ്റ് ഇൻഷുറൻസ്
കാറ്റഗറി നമ്പർ 229/2017

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പൊളിറ്റിക്കൽ സയൻസ് (സ്പെഷൽ റിക്രൂട്ട്മെന്റ് – പട്ടികവർഗക്കാരിൽ നിന്നു മാത്രം)
കേരള ഹയർ സെക്കൻഡറി എജ്യൂക്കേഷൻ
കാറ്റഗറി നമ്പർ 230 / 2017

ലക്ചറർ ഇൻ മാത്തമാറ്റിക്സ്
കോളജ് വിദ്യാഭ്യാസം
ആറാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ‌ 232 /2017

ലക്ചറർ‍ ഇൻ സംസ്കൃതം (ജ്യോതിഷം)
കോളജ് വിദ്യാഭ്യാസം
മൂന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ 233 /2017

ലക്ചറർ‍ ഇൻ ഡാൻസ് (കേരള നടനം)
കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകൾ)
മൂന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ 234 /2017

ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്
എൻസിഎ (ഈഴവ/തീയ്യ/ബില്ലവ)
സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്സ്)
ഒന്നാം എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ 235 /2017

×