Advertisment

കളിത്തോക്കാണെന്ന് കരുതി സ്വന്തം തലയിലേക്ക് തമാശയ്ക്ക്‌ വെടിവച്ചു; 28കാരന് ദാരുണാന്ത്യം; സംഭവം മഹാരാഷ്ട്രയില്‍

New Update

publive-image

Advertisment

മുംബൈ: കളിത്തോക്കാണെന്ന് കരുതി പിസ്റ്റള്‍ ഉപയോഗിച്ച് സ്വന്തം തലയിലേക്ക് വെടിവച്ച യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലെ ഷഹാപൂരിലാണ് സംഭവം നടന്നത്. സിദ്ധേശ് ജങ്കം (28) എന്ന യുവാവാണ് മരിച്ചത്.

സംഭവത്തില്‍ പിസ്റ്റളിന്റെ ഉടമസ്ഥനായ സിദ്ധേശിന്റെ അയല്‍വാസി ഭാരത് ഷെരെയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി തോക്ക് കൈവശം വച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിദ്ധേശും അച്ഛനായ പ്രകാശ് ജങ്കമും അയല്‍വാസിയായ ഭാരതിന്റെ വീട്ടില്‍ സംഘടിപ്പിച്ച ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി എല്ലാവരും മദ്യപിച്ചിരുന്നു. ഇതിനിടയില്‍ സിദ്ധേശ് ഭാരതിന്റെ മുറിയില്‍ നിന്ന് ഒരു തോക്ക് കണ്ടെടുത്തു.

ഇത് കളിത്തോക്കാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുമ്പില്‍ വച്ച് സിദ്ധേശ് സ്വന്തം തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥനായ ജി. അദ്ധവ് പറഞ്ഞു. വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisment