Advertisment

2 ജി കേസില്‍ എല്ലാം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിഞ്ഞുതന്നെ. മന്മോഹനും ചിദംബരവും പ്രണബ് മുഖര്‍ജിയും മൗനം പാലിച്ചതിനാലാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്ന് രാജ

New Update

publive-image

Advertisment

ചെന്നൈ: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ധനമന്ത്രി പി. ചിദംബരം എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ടെലികോം മന്ത്രി എ. രാജ. മന്‍മോഹന്‍ സിംഗ്, പി. ചിദംബരം, പ്രണബ് മുഖര്‍ജി, എച്ച്ആര്‍ ഭരദ്വാജ് എന്നിവര്‍ മൗനം പാലിച്ചതിനാലാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്ന് രാജ ആരോപിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും അന്നത്തെ സഹപ്രവര്‍ത്തകര്‍ തന്നെ പിന്തുണച്ചില്ലെന്നും രാജ പറഞ്ഞു.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജയുടെ ആരോപണം. 2 ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ അന്നത്തെ പ്രധാനമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് തന്റെ പുസ്തകത്തില്‍ രാജ വെളിപ്പെടുത്തി. എല്ലാമറിഞ്ഞിട്ടും അന്നത്തെ പ്രധാനമന്ത്രി മൗനം പാലിച്ചതിനെയാണ് രാജ ചോദ്യം ചെയ്യുന്നത്.

publive-image

2009 ഒക്‌ടോബറില്‍ ടെലികോം മന്ത്രാലയത്തിലും ചില ടെലികോം ഓപ്പറേറ്റര്‍മാരുടെ ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തിയത് മന്‍മോഹന്‍ സിംഗ് അറിഞ്ഞിരുന്നില്ലെന്നും രാജ പറഞ്ഞു. സി.ബി.ഐ റെയ്ഡ് നടന്ന ഒക്‌ടോബര്‍ 22ന് ഞാന്‍ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ സൗത്ത് ബ്ലോക്കിലെ ഒഫീസിലെത്തി കണ്ടു.

അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരും ഓഫീസിലുണ്ടായിരുന്നു. ഞാന്‍ പറഞ്ഞാണ് സി.ബി.ഐ റെയ്ഡിനെക്കുറിച്ച് പ്രധാനമന്ത്രി അറിഞ്ഞത്. ഒരു മന്ത്രാലയത്തില്‍ നടന്ന റെയ്ഡ് പ്രധാനമന്ത്രി അറിഞ്ഞില്ല എന്നത് ജനങ്ങളെ അതിശയിപ്പിക്കുന്ന കാര്യമാണെന്നും രാജ കൂട്ടിച്ചേര്‍ത്തു.

manmohan 2 g a raja
Advertisment