Advertisment

ഡല്‍ഹിയില്‍ ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് 30കാരിയെ കൂട്ടമാനഭംഗം ചെയ്ത സെക്യൂരിറ്റി ഗാര്‍ഡടക്കം 3 പേര്‍ അറസ്റ്റില്‍

New Update

ഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് 30കാരിയെ കൂട്ടമാനഭംഗം ചെയ്ത സെക്യൂരിറ്റി ഗാര്‍ഡടക്കം 3 പേര്‍ അറസ്റ്റില്‍.

Advertisment

publive-image

രോഹിണിയിലുള്ള ബാബാ സാഹിബ് ഭിം റാവു അംബേദ്ക്കര്‍ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഒക്ടോബര്‍ 30നാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്ന ആളെ കാണാനാണ് യുവതി ആശുപത്രിയിലെത്തിയത്. സെക്യൂരിറ്റി ഗാര്‍ഡും മുന്‍പ് ആശുപത്രിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്ന രണ്ട് പേരും ചേര്‍ന്ന് പാര്‍ക്കിംഗിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

rape case gang rape
Advertisment