Advertisment

കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി മതപ്രഭാഷകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് പതിനായിരത്തോളം പേര്‍! ആസാമില്‍ മൂന്ന് ഗ്രാമങ്ങള്‍ അടച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഗുവാഹത്തി: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ മതപ്രഭാഷകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് പതിനായിരത്തോളം പേര്‍. ആസാമിലെ നാഗോണ്‍ ജില്ലയിലാണ് സംഭവം നടന്നത്. കൊവിഡ് വ്യാപനം മുന്നില്‍ക്കണ്ട്‌ മൂന്ന് ഗ്രാമങ്ങള്‍ അടച്ചിടാന്‍ ഭരണകൂടം തീരുമാനിച്ചു.

ഓള്‍ ഇന്ത്യ ജാമിയത്ത് ഉലെമയുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആമിര്‍ ഇ ഷരിയത്തിന്റെയും വൈസ് പ്രസിഡന്റായ ഖൈറുള്‍ ഇസ്ലാമിന്റെ (87) സംസ്‌കാരച്ചടങ്ങിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പതിനായിരത്തോളം പേര്‍ പങ്കെടുത്തത്.

ജൂലൈ രണ്ടിനാണ് സംഭവം നടന്നത്. ഖൈറുള്‍ ഇസ്ലാമിന്റെ മകനും എംഎല്‍എയുമായ അമിനുള്‍ ഇസ്ലാമാണ് ചിത്രം പുറത്തുവിട്ടത്. തുടര്‍ന്ന് സംഭവം വിവാദമാവുകയായിരുന്നു.

ഒരു തരത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളും പാലിക്കാതെയാണ് ജനങ്ങള്‍ കൂട്ടമായി ചടങ്ങില്‍ പങ്കെടുത്തതെന്നും കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. സംഭവം നടന്നതിന് അടുത്തുള്ള മൂന്ന് ഗ്രാമങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Advertisment