Advertisment

തായ്‌വാനിൽ പട്ടം പറത്തുന്നതിനിടെ അബദ്ധത്തിൽ അതിൻ്റെ വാലിൽത്തൂങ്ങി അന്തരീക്ഷത്തിലേക്കുയർന്ന 3 വയസുകാരനെ ആളുകളുടെ കരുതലോടെയുള്ള ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപെടുത്തി !

New Update

publive-image

Advertisment

തായ്‌വാൻ: ഹൃദയം സ്തംഭിച്ച ആ 30 നിമിഷങ്ങൾ... തായ്‌വാനിൽ പട്ടം പറത്തുന്നതിനിടെ പട്ടത്തിനൊപ്പം അബദ്ധത്തിൽ അതിൻ്റെ വാലിൽത്തൂങ്ങി അന്തരീക്ഷ ത്തിലേക്കുയർന്ന മൂന്ന് വയസ്സുള്ള കുട്ടി പലതവണ കരണം മറിഞ്ഞു നിലത്തേക്ക് പതിച്ചപ്പോൾ ആളുകളുടെ കരുതലോടെയുള്ള ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

തായ്‌വാനിലെ സിഞ്ചു നഗരത്തിൽ ഇന്നലെ (ഞായറാഴ്ച) അന്താരാഷ്ട്ര പട്ടം ഫെസ്റ്റിവൽ ( Kite Festival ) നടക്കവേ വിശാലമായ ഒരു പട്ടത്തിന്റെ വാലിൽ അകപ്പെട്ട കുട്ടിയാണ് അന്തരീക്ഷത്തിലേക്കുയർന്നതും അപകടകരമായ രീതിയിൽ പലതവണ അന്തഃരീക്ഷത്തിൽ കരണം മറിഞ്ഞശേഷം താഴേക്ക് പതിച്ചതും.

താഴെനിന്നവരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി നിലത്തടിച്ചുവീഴാതെ അത്ഭുതകരമായി രക്ഷപെട്ടു.. പട്ടത്തിന്റെ വാലിൽ നിന്നും കുട്ടി പിടിവിടാതിരുന്നതാണ് തുണയായത്.

60 കിലോമീറ്റർ വേഗതയിലാണ് അവിടെ കാറ്റ് വീശിയടിച്ചുകൊണ്ടിരുന്നത്. കുട്ടിയെ ഉടൻതന്നെ ആശുപത്രിയി ലെത്തിച്ചെങ്കിലും കാര്യമായ പരിക്കുകളൊന്നും സംഭിവിച്ചിട്ടില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. സിഞ്ചു നഗരമേയർ ലിൻ-ചി-ചെൻ സംഭവത്തിൽ ഫേസ്ബുക്ക് വഴി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു..

-പ്രകാശ് നായര്‍

വീഡിയോ ദൃശ്യങ്ങൾ:

thaivan news
Advertisment