Advertisment

ഫ്‌ളാറ്റിലെ ജനല്‍ വഴി താഴേക്ക് വീണ് മൂന്ന് വയസുകാരി മരിച്ചു

New Update

അബുദാബി: ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മൂന്ന് വയസുകാരി മരിച്ചു. കുടുംബം താമസിച്ചിരുന്ന ഫ്‌ളാറ്റിലെ ജനല്‍ വഴിയാണ് കുട്ടി താഴേക്ക് വീണത്. അറബ് കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഖാലിദിയ ഏരിയയിലാണ് സംഭവം.

Advertisment

publive-image

വീട്ടുകാരുടെ അശ്രദ്ധയാണ് തുറന്നിട്ട ജനല്‍ വഴി കുട്ടി വീഴാന്‍ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഫ്‌ളാറ്റില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Advertisment