മൂന്നു വയസ്സുകാരന്റെ മരണം : മകന്റെ ചേതനയറ്റ ശരീരം കണ്ട അച്ഛന്‍ തളര്‍ന്നു വീണു, കൂസലില്ലാതെ അമ്മ

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, April 20, 2019

കൊച്ചി: ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും. കളമശേരി പൊലീസിന്റെ നേതൃത്വത്തില്‍ നേരത്തെയും പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ അമ്മ പീഡിപ്പിച്ചിരുന്നത് യുവാവിന്റെ അറിവോടെയായിരുന്നോ എന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇത് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയേക്കും.

രാവിലെ കുട്ടിയുടെ നില അതീവ ഗുരുതരമായപ്പോള്‍ കസ്റ്റഡിയിലുള്ള അച്ഛനെ കുട്ടിയെ അവസാനമായി കാണാന്‍ പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അവനെ അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞ അയാള്‍ അവിടെ തളര്‍ന്നു വീണു. അതേ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് പിന്നീട് സ്‌റ്റേഷനിലേക്ക് മടങ്ങിയത്.

അതേസമയം കുട്ടിയുടെ മറ്റ് ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. ഇതുവരെയും ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം

×