Advertisment

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ എടുക്കണം; നിരാഹാര സമരവുമായി മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍; ഒടുവില്‍ ഗംഗാജലം തളിച്ച് സ്വീകരിച്ച് തൃണമൂല്‍

New Update

publive-image

Advertisment

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരമിരുന്ന ബിജെപി പ്രവര്‍ത്തകരെ, തൃണമൂല്‍ നേതാക്കള്‍ ഗംഗാജലം തളിച്ച് സ്വീകരിച്ചു. ബിര്‍ഭൂമിലെ തൃണമൂല്‍ ഓഫീസിന് മുന്നിലായിരുന്നു മുന്നൂറോളം പ്രവര്‍ത്തകരുടെ നിരാഹാര സമരം.

തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡൽ പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറി. ബിജെപി പ്രവർത്തകർ ദിവസങ്ങളായി തൃണമൂലിലേക്ക് തിരികെയെത്താൻ അനുവാദം ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുമായി സംസാരിച്ച ശേഷമാണ് പ്രവർത്തകരെ തിരികെയെടുത്തത്. മോശം കാര്യങ്ങൾ മനസ്സിൽനിന്ന് നീക്കാനാണ് ഗംഗാജലം തളിച്ചതെന്നും തുഷാർ വ്യക്തമാക്കി.

ബിജെപിയിൽ ചേർന്നതോടെ ഗ്രാമത്തിലെ വികസനം ഇല്ലാതായതായി സമരമിരുന്ന അശോക് മൊണ്ഡൽ പ്രതികരിച്ചു. പാർട്ടിയിലേക്കു തിരികെയെത്തണമെന്നാണ് ആവശ്യമെന്നും അശോക് പറഞ്ഞു. രാവിലെ എട്ടിന് തുടങ്ങിയ പ്രതിഷേധം 11 മണിയോടെ അവസാനിച്ചു.

bjp bengal tmc
Advertisment